ഓഹരിവിപണി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക്; ആറാം ദിവസവും നേട്ടം


മുംബൈ: ഓഹരി സൂചികകളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും നേട്ടം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 12152ലുമെത്തി. ബിഎസ്ഇയിലെ 1152 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 537 ഓഹരികള്‍ നഷ്ടത്തിലുമാണ്. 82 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, യുപിഎല്‍, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടിസി, സിപ്ല, അശോക് ലൈലാന്‍ഡ്, ബാങ്ക് ഓഫ ഇന്ത്യ തുടങ്ങി 219 കമ്പനികള്‍ സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിട്ടു.