സൗദിയും യു.എ.ഇയുമൊക്കെ ഇന്ത്യക്കാര്‍ക്ക് ഇനി കൊടുക്കാന്‍ പോകുന്നത് ഇന്ത്യക്കാരുടെ പണം തന്നെ

Pile of Saudi Riyal Banknotes of 500 with image of King Abdulaziz Closeup


ജയശ്രീ എം.ആര്‍
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സൗദിയിലും യു.എ.ഇയിലുമൊക്കെ പോയി പണമുണ്ടാക്കി സ്വന്തം നാട്ടിലേക്ക് അയക്കുമ്പോള്‍ സൗദിയും യു.എ.ഇയും ഇന്ത്യയില്‍ നിക്ഷേപിച്ച് ഇന്ത്യാക്കാരുടെ പണം അങ്ങോട്ടേക്ക് കൊണ്ടുപോകും. അതെ ഇനി ഇന്ത്യാക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ കൊടുക്കുന്നത് അവരുടെ പണം തന്നെയാകും.
റിലയന്‍സിന്റെ റീട്ടെയില്‍ ഷോപ്പിനു 100 രൂപ ലാഭം കിട്ടിയാല്‍ അതില്‍ 2.32 രൂപ സൗദിയിലെത്തും. സൗദി സര്‍ക്കാരിനാണ് അതിന്റെ അവകാശം. അബുദാബിയിലേക്കും പോകും വിഹിതം. അതേസമയം ഇന്ത്യയിലെ റിലയന്‍സ് പൊട്ടിയാല്‍ സൗദിയുടേയും അബുദാബിയുടേയും കൂടി പണം നഷ്ടപ്പെടും.
സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് ഇന്ത്യയിലെ റിലയന്‍സ് റീട്ടെയലിന്റെ 1.3 ബില്യണ്‍ ഡോളര്‍ ഓഹരികള്‍ ഏറ്റെടുത്തു. റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സിലെ (ആര്‍ആര്‍വിഎല്‍) 2.04 ശതമാനം ഓഹരി സര്‍ക്കാര്‍ ഫണ്ട് ഏറ്റെടുത്തത്.
രാജ്യത്തെ പ്രധാനപ്പെട്ട റീട്ടെയില്‍ മേഖലയില്‍ റിലയന്‍സിന് ഏകദേശം 12,000 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ നിക്ഷേപം ഇന്ത്യയുടെ ചലനാത്മക സമ്പദ്വ്യവസ്ഥയിലും ചില്ലറ വിപണി വിഭാഗത്തിലും പിഎഫിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ഇരു രാജ്യങ്ങളും കണക്കുകൂട്ടുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവന യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമിലും സൗദിയുടെ പണമുണ്ട്. അബുദാബിക്കുമുണ്ട് പണം. 2.32 ശതമാനം ഓഹരികള്‍ നേരത്തെ ഏറ്റെടുത്തിരുന്നു.
റിലയന്‍സ് എണ്ണ, പെട്രോകെമിക്കല്‍സ്, ടെലികോം നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയാണ്. റിലയന്‍സിന്റെ ഇപ്പോഴുള്ള നിക്ഷേപം കുതിച്ചുയരുന്ന സാങ്കേതിക മേഖലയിലാണ്.
ഇന്ത്യയുടെ റീട്ടെയില്‍ വ്യവസായം ലോകത്തിലെ ഏറ്റവും വലുതാണ്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം വരും.
റിലയന്‍സിലെ നിക്ഷേപം സൗദി ജനതയ്ക്ക് വരുമാനം ഉണ്ടാക്കുന്നതിനും സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് പ്രേരിപ്പിക്കുമെന്നും പൊതു ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യന്‍ പറഞ്ഞു.
റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സിലെ (ആര്‍ആര്‍വിഎല്‍) 843 മില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്താനും കഴിഞ്ഞ മാസം അബുദാബി നിക്ഷേപ ഫണ്ട് മുബദാല അറിയിച്ചിരുന്നു.

അബുദാബി ഫണ്ടും റിലയന്‍സില്‍
ബെംഗളൂരു: അബുദാബി സ്റ്റേറ്റ് ഫണ്ട് മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി 6300 കോടി രൂപയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് റീട്ടെയിലില്‍ നിക്ഷേപിക്കും. യൂണിറ്റിന് 4.29 trillion രൂപയുടെ പ്രീ-മണി ഇക്വിറ്റി നല്‍കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.