ഇന്ത്യ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമാകും: മോദി


ന്യൂഡല്‍ഹി: ആഗോള വളര്‍ച്ചയ്ക്കുള്ള എന്‍ജിനായി ഇന്ത്യയെ മാറ്റിയെടുക്കാന്‍ സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര നിക്ഷേപ സമ്മേളനത്തെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഭാവിയില്‍ രാജ്യത്തെ കര്‍ഷകരുമായി കൈകോര്‍ത്തുള്ള നവീന പദ്ധതികള്‍ക്കു വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍
കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ വളരും.
യുഎസ്, യൂറോപ്പ്, ഗള്‍ഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നടക്കം 20 നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.