കമാഖ്യ ക്ഷേത്രിന് മുകേഷ് അംബാനിയുടെ വക 20 കിലോ സ്വര്‍ണം

അസമിലെ ഗുവാഹത്തിയിലുളള കാമാഖ്യ ക്ഷേത്രത്തിന് സ്വര്‍ണം പൂശാന്‍ മുകേഷ് അംബാനി 20 കിലോ സ്വര്‍ണം സംഭാവനയായി നല്‍കി. അടുത്തിടെ കമാഖ്യ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മകുടം സ്വര്‍ണം പൂശാനുളള താല്‍പര്യം ക്ഷേത്രം ഭാരവാഹികളോട് മുകേഷ് അംബാനി പങ്കുവെച്ചത്.
ക്ഷേത്രത്തിന്റെ മുകള്‍ഭാഗം സ്വര്‍ണം പൂശുന്ന ജോലികള്‍ ആരംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് റിലയന്‍സ് തന്നെ മുംബൈയില്‍ നിന്നും എത്തിച്ച ജോലിക്കാരും എന്‍ജിനീയര്‍മാരുമാണ്.
സ്വര്‍ണം പൂശുന്ന ജോലി ദീപാവലിക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ മുകള്‍ഭാഗം സ്വര്‍ണം പൂശാന്‍ എത്ര ചിലവാകും എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും സ്വര്‍ണം എത്തിക്കും എന്നാണ് റിലയന്‍സ് അറിയിച്ചിരിക്കുന്നതെന്നും കമാഖ്യ ക്ഷേത്രത്തിലെ പുരോഹിതനായ റിദിപ് ശര്‍മ വ്യക്തമാക്കി.