ജാഗ്വറിന്റെ ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാം

മുംബൈ: ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വര്‍ ഐപേസിന്റെ ബുക്കിങ് ആരംഭിച്ചു. 400 പിഎസ് ആണ് കരുത്ത്. 90 കിലോവാട്ട് ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തില്‍
ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ വാറന്റിയുണ്ട്. 4.8
സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളില്‍
ഐപേസ് ലഭിക്കും.