തൊഴില്‍ പരിഷ്‌കാരം; വീട്ടുജോലിക്കാര്‍ക്ക് ഇളവില്ലെന്ന് സൗദി

റിയാദ്: മാര്‍ച്ചില്‍ പ്രാബല്യത്തിലാകുന്ന പുതിയ തൊഴില്‍ നിയമപ്രകാരം, സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ജോലി മാറാമെങ്കിലും അതിനു പ്രത്യേക വ്യവസ്ഥകളുണ്ടെന്നു സൗദി അറേബ്യ അറിയിച്ചു. വീട്ടുഡ്രൈവര്‍, വീട്ടുജോലിക്കാര്‍,ഇടയന്‍, തോട്ടം ജോലിക്കാരന്‍, കെട്ടിട കാവല്‍ക്കാരന്‍ എന്നിവര്‍ക്കു പുതിയ നിയമത്തിലെ ഇളവുകള്‍ ലഭിക്കില്ലെന്നും വ്യക്തമാക്കി.
സ്‌പോണ്‍സറുടെ പക്കല്‍ ഒരു വര്‍ഷം പിന്നിട്ട പ്രവാസികള്‍ക്കു ജോലി മാറാം. തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണു മാറ്റമെങ്കില്‍ 3 മാസത്തെ നോട്ടിസ് നല്‍കണം. കരാര്‍ കാലം അവസാനിച്ചവര്‍ക്ക്
ജോലി മാറാന്‍ അനുമതി വേണ്ട. എന്നാല്‍ തൊഴില്‍ നിയമം ലംഘിച്ചാല്‍ അനുമതി നിഷേധിക്കും.
റീഎന്‍ട്രി (തിരിച്ചെത്താനുള്ള അനുമതി), ഫൈനല്‍ എക്‌സിറ്റ് (രാജ്യംവിടാനുള്ള അന്തിമ അനുമതി) എന്നിവയ്ക്കു തൊഴിലാളിക്കു നേരിട്ട് അപേക്ഷിക്കാം. കരാര്‍ കാലാവധിക്കു മുന്‍പ് ഫൈനല്‍ എക്‌സിറ്റ് വേണമെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.