‘ദൃശ്യം 2’ പാക്കപ്പ്; വിചാരിച്ചതിലും നേരത്തെ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം ഷെഡ്യൂള്‍ ചെയ്ത ദിവസത്തിനും നേരത്തെ അവസാനിച്ചു. 56 ദിവസത്തെ ഷെഡ്യൂളുമായാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ 46 ദിവസം കൊണ്ട് പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി നടന്നത്.
സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. താരങ്ങളടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍
ഉള്‍പ്പടെയുളള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി
പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.