ന്യൂഡല്‍ഹി: ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ബാക് ഐ20ന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. 1.2 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും മാനുവല്‍, ക്ലച്ചില്ലാത്ത മാനുവല്‍, സിവിടി ഓട്ടമാറ്റിക്, ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ ഓപ്ഷനുകളുമുണ്ട്. 1.2-ലീറ്റര്‍ പെട്രോള്‍ മോഡലിന് 6.79 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപ വരെയും 1-ലീറ്റര്‍ മോഡലിന് 8.79 ലക്ഷം മുതല്‍ 11.17 ലക്ഷം വരെയും 1.5-ലീറ്റര്‍ ഡീസല്‍ മോഡലിന് 8.19 ലക്ഷം രൂപയും 10.59 ലക്ഷം രൂപ വരെയുമാണു ഷോറൂം വില.