ബസുകളുടെ നികുതി 50% ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളുടെയും കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെയും നികുതി പകുതി ഒഴിവാക്കി. ഒക്ടോബര്‍
ഒന്നിന് തുടങ്ങിയ ക്വാര്‍ട്ടറിലെ വാഹനനികുതി 50ശതമാനം ഒഴിവാക്കി തീരുമാനമായെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
ബാക്കി വരുന്ന 50ശതമാനം നികുതി അടയ്ക്കാനുള്ള സമയപരിധി സ്റ്റേജ് കാര്യേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് 2020 നവംബര്‍ 30 വരെയും ദീര്‍ഘിപ്പിച്ചു.