സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ‘ഫ്ളക്സി ക്യാപ്’ എന്ന പുതിയ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് കാറ്റഗറി അവതരിപ്പിച്ചു.
ഈ വിഭാഗത്തില്‍ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല. ലാര്‍ജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്മോള്‍ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാന്‍ ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ക്ക് കഴിയും.
പുതുക്കിയ വ്യവസ്ഥ പ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകള്‍, ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകള്‍ പാലിക്കണം.