സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 38720 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 320 രൂപയാണ് കൂടിയിരിക്കുന്നത്. 38720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4840 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഉയര്‍ന്ന വിലയാണ് ശനിയാഴ്ചത്തേത്. ഇന്നലെയും സ്വര്‍ണത്തിന് 320 രൂപ വര്‍ദ്ധിച്ചിരുന്നു.