ജിയോജിത്തിന് അറ്റാദായത്തില്‍ വളര്‍ച്ച


കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്ബത്തിക സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അറ്റാദായത്തില്‍ 251 ശതമാനത്തിന്റെ വളര്‍ച്ച.
32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9.18 കോടിയായിരുന്നു അറ്റാദായം. മൊത്ത വരുമാനം 52 ശതമാനം വര്‍ധിച്ച് 108.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 71.34 കോടി രൂപയായിരുന്നു. പുതിയ പ്രോഡക്ടായ സ്മാര്‍ട് ഫോളിസും ആഗോള വിപണിയില്‍ നിക്ഷേപ സൗകര്യവും ജിയോജിത് ഏര്‍പ്പെടുത്തിയത് ഇടപാടുകാരുടെ താല്‍പര്യം വര്‍ധിപ്പിച്ചതായി ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ അഭിപ്രായപ്പെട്ടു.