ആകാശവാണി ആലപ്പുഴ നിലയം തല്‍ക്കാലം പൂട്ടില്ല

ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എ.എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
എഫ് എം നിലനിര്‍ത്തി എ.എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയത്. റേഡിയോ സംവിധാനങ്ങളെയെല്ലാം തകര്‍ത്ത് സ്വകാര്യവത്കരിക്കുക എന്നതിനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്.
200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എ.എം ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ കേന്ദ്രത്തില്‍ ഉള്ളത്.
ഇത് വഴിയാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധ ഇടങ്ങളില്‍ ലഭിക്കുന്നത്. ഇതില്‍ എ.എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം
അവസാനിപ്പിക്കാണ് ഉത്തരവിട്ടത്.
എ.എം വഴിയുള്ള പ്രസരണശേഷി എഫ്എം ട്രാന്‍സ്മിറ്ററിന് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ശ്രോതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പലയിടത്തും ആകാശവാണി കിട്ടാതെയാകും ഈ വിഷയം കാട്ടി എ.എം ആരിഫ് എം.പി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി ഒരാഴ്ച താത്കാലികമായി മരവിപ്പിച്ചത്.