ഏറ്റവും കുറഞ്ഞവിലയില്‍ കോംപാക്ട് എസ്.യു.വി.യുമായി നിസാന്‍ മാഗ്‌നൈറ്റ്

ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നിസാന്‍ മാഗ് നൈറ്റ് എത്തുന്നു. നിസാന്‍ മാഗ്‌നൈറ്റിന്റെ അടിസ്ഥാന വേരിയന്റിന് 5.50 ലക്ഷം രൂപ മുതലായിരിക്കും വില ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്‌നൈറ്റ് എത്തുക. 5.50 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനങ്ങളുടെ
എക്‌സ്‌ഷോറും വിലയെന്നാണ് സൂചന.
71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായിരിക്കും മാഗ്‌നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് നിസാന്‍ ഉറപ്പുനല്‍കുന്നത്.