ഓഹരി വിപണി സര്‍വകാല റെക്കോഡില്‍; സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 12422 ല്‍

മുംബൈ: ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയം വന്നതിനുപിന്നാലെയാണ് ഓഹരി വിപണി കുതിച്ചത്. സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തില്‍ 42,465ലും നിഫ്റ്റി 159 പോയന്റ് ഉയര്‍ന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്.എല്ലാ വിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്.
ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, എച്ച്ഡിഎഫ്‌സി
ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.