മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബര്‍ 14ന് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കും.
ബിഎസ്ഇയിലും എന്‍എസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതല്‍ 7.15വരെ ഒരു മണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷന് 5.45 മുതല്‍ 6 വരെയായിരിക്കും. നവംബര്‍ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.