നഗ്‌നചിത്രങ്ങള്‍ ചോര്‍ന്നത്: ബെസോസിനെതിരായ മാനനഷ്ടക്കേസ് തള്ളാന്‍ ഉത്തരവ്

ജെഫ് ബെസോസിനെതിരായ മാനനഷ്ടക്കേസ് തള്ളാന്‍ അമേരിക്കന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്. ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയാണ് ആമസോണ്‍ മേധാവിക്ക് അനുകൂലമായ ഉത്തരവിട്ടിരിക്കുന്നത്.
ജെഫ് ബെസോസിന്റെ പെണ്‍ സുഹൃത്ത് ലോറന്‍ സാഞ്ചെസിന്റെ സഹോദരന്‍ മൈക്കിള്‍ സാഞ്ചെസാണ് ബെസോസിനും അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗം തലവന്‍ ഗാവിന്‍ ഡി ബെക്കറിനുമെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.
2019 ജനുവരിയിലാണ് ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും പിരിയാന്‍ തീരുമാനിക്കുന്നത്.
വൈകാതെ നാഷണല്‍ എന്‍ക്വയ്‌റര്‍ എന്ന മാധ്യമം ബെസോസും ലോറന്‍ സാഞ്ചെസ് എന്ന മുന്‍ ടിവി അവതാരകയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്.
ജെഫ് ബെസോസിനെതിരായ മാനനഷ്ടക്കേസില്‍ ഇടക്കാല വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്. നവംബര്‍ 24ലേക്കാണ് ഈ കേസ് ഇപ്പോള്‍ നീട്ടിവെച്ചിരിക്കുന്നത്.