സൂചികകള്‍ റെക്കോഡ് ഉയരത്തില്‍: സെന്‍സെക്‌സ് 704 പോയന്റ് നേട്ടത്തില്‍;നിഫ്റ്റി 12461 ല്‍

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 704.37 പോയന്റ് നേട്ടത്തില്‍ 42,597.43ലും നിഫ്റ്റി 197.50 പോയന്റ് ഉയര്‍ന്ന്
12,461ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തിരഞ്ഞെടുപ്പിന്റെ വിജയചിത്രം തെളിഞ്ഞതോടെയാണ് ആഗോളതലത്തിലും ഇന്ത്യയിലും ഓഹരികളില്‍ മുന്നേറ്റമുണ്ടായത്. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1479 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1155 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികള്‍ക്ക് മാറ്റമില്ല.
ഡിവീസ് ലാബ്, ഇന്‍ഡസിന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, അദാനി
പോര്‍ട്‌സ്, ഐടിസി, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.