കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ സജ്ജമായി. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഈ സൗകര്യം യോജനപ്പെടുത്താം. 15 മിനിറ്റ് കൊണ്ട് ആന്റിജന്‍ ടെസ്റ്റ് ഫലവും എട്ട് മണിക്കൂറില്‍ ആര് ടി പി സി ആര് ടെസ്റ്റ് റിസള്‍ട്ടും ലഭ്യമാകും. ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ആര് ടി പി സി ആര് ടെസ്റ്റിന് 2100 രൂപയുമാണ് നിരക്ക്. ടി വണ്‍, ടി ത്രീ ടെര്‍മിനലുകളില്‍ ആയിരിക്കും സാമ്പിള്‍ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
കിന്‍ഡര്‍ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 24മണിക്കൂറും സാമ്പിള്‍ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.