കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് യു എസ് കമ്പനി

ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് യു എസ് കമ്പനിയായ ഫൈസര്‍ നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളതെന്നാണ് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.
കോവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നും കമ്പനി അവകാശപ്പെടുന്നു.