‘ഗതി’യുടെ വ്യാജനിറങ്ങി; ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക


രാജ്യത്തെ ഏറ്റവും പ്രമുഖ അതിവേഗ ചരക്കു വിതരണ കമ്പനിയായ ഗതിയുടെ പേരുപയോഗിച്ച് വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പുമായി രംഗത്തെത്തി. വ്യാജ വെബ്‌സൈറ്റുകള്‍ ഇറക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
വ്യാജമായി ഗതിയുടെ ബ്രാന്റ് നെയിം ഉപയോഗിച്ചു നടത്തുന്ന കച്ചവട ഇടപാടുകള്‍ നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങളുമായോ സമാനമായ പേരുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളുമായോ ഗതിക്ക് ബന്ധമില്ല.
ഉപഭോക്താക്കള്‍ വ്യാജന്മാരെ കരുതിയിരിക്കുകയും https://www.gati.com എന്ന ഒദ്യോഗിക വൈബ്‌സൈറ്റിനെയോ ഔദ്യോഗിക ശാഖകളെയോ മാത്രം ആശ്രയിക്കുകയോ ചെയ്യണമെന്ന് ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ മന്ദര്‍ ബാബ്രെ പ്രസ്താവനയില്‍ അറിയിച്ചു.