രണ്ടാം ദിവസവും സൂചികകള്‍ റെക്കോഡില്‍; സെന്‍സെക്‌സ് 680 പോയന്റ് നേട്ടത്തില്‍

മുംബൈ: സൂചികകള്‍ വീണ്ടും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നത്.
സെന്‍സെക്‌സ് 680.22 പോയന്റ് നേട്ടത്തില്‍ 43,277.65ലും നിഫ്റ്റി 170.10 പോയന്റ് ഉയര്‍ന്ന് 12,631.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1203 കമ്പനികളുടെ
ഓഹരികള്‍ നേട്ടത്തിലും 1457 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. സിപ്ല, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഡിവീസ് ലാബ്, നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി, ബൈഡന്റെ വിജയത്തിനുശേഷമുള്ള വിദേശ നിക്ഷേപകരുടെ വരവ് തുടങ്ങിയവ സൂചികകള്‍ക്ക് കരുത്തേകി