വിപ്രോയില്‍ ശമ്പളവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍


പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ് ജീവനക്കാരില്‍ 80 ശതമാനത്തിനും ഡിസംബര്‍ ഒന്ന് മുതല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള പ്രമോഷനുകളും ഇതില്‍ ഉള്‍പ്പെടും. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങളുടെയും തുടര്‍ന്നുള്ള പ്രതിസന്ധിയുടെയും അനിശ്ചിതകാലങ്ങളില്‍ ബിസിനസ്സ് വളര്‍ച്ച ഉറപ്പുവരുത്തിയതിനുള്ള ജീവനക്കാര്‍ക്കുള്ള പ്രതിഫലമാണിത്.
വിപ്രോയില്‍ 1.85 ലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ തുടങ്ങി നിരവധി വന്‍കിട ഐടി സേവന കമ്പനികളും കൊവിഡ് 19 പ്രതിസന്ധി കാരണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ശമ്പള വര്‍ദ്ധനവ് നല്‍കിയിരുന്നില്ല.