സൂചികകളില്‍ നേട്ടംതുടരുന്നു: നിഫ്റ്റി 12,500 കടന്നു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടംതുടരുന്നു. ആഗോള കാരണങ്ങളാണ് വിപണയിലെ നേട്ടത്തിനുപിന്നില്‍. സെന്‍സെക്‌സ് 228 പോയന്റ് നേട്ടത്തില്‍ 42,825ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 12,523ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 718 ഓഹരികള്‍ നേട്ടത്തിലും 294 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍, മാരുതി, പവര്‍ഗ്രിഡ്, നെസ് ലെ, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.