തൊഴിലില്ലായ്മ കുറയ്ക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴിലില്‍ പ്രദേശവാസികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നീക്കം. സ്വകാര്യ മേഖലയില്‍ 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാറാണ് ഇതിന് തുടക്കമിട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
പ്രതിമാസം 50,000ത്തില്‍ താഴെ വേതനമുള്ള ജോലികളില്‍ 75 ശതമാനം നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലാണ് ബി ജെ പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.
ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ ഇതേ നീക്കത്തിനൊരുങ്ങുകയാണെന്നാണ് അറിയുന്നത്.
നേരത്തെ മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഉയര്‍ത്തിക്കൊണ്ടുവന്ന മണ്ണിന്റെ വാദത്തിന് തുല്യമാണ് ഇപ്പോഴത്തെ ഈ നീക്കങ്ങള്‍. വ്യവസായ മേഖലകള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും ഇത് തിരിച്ചടിയാകും.