സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ചൊവാഴ്ച 1200 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. തിങ്കളാഴ്ച 38880 രൂപയായി സ്വര്‍ണത്തിന് വില ഉയര്‍ന്നിരുന്നു. നവംബര്‍ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിക്കുകയായിരുന്നു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
എന്നാല്‍ സ്പോട് ഗോള്‍ഡ് വിലയില്‍ ചൊവാഴ്ച നേരിയതോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഔണ്‍സിന് 1,871.81 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. .
യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്. ജോണ്‍ ബൈഡന് അധികാരത്തിലെത്തിയതോടെ സമ്പദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ അകറ്റിയത്.