ഉല്‍പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടി

ന്യൂഡല്‍ഹി: ഉല്‍പന്ന നിര്‍മാണമേഖലയ്ക്ക് ഉണര്‍വേകാന്‍ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുഡ്‌സ് മാനുഫാക്ചറിങ്, ഫാര്‍മ, സ്റ്റീല്‍, ടെലികോം, ടെക്‌സറ്റൈല്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണം, സൗരോര്‍ജം, സെല്‍ ബാറ്ററി തുടങ്ങി 10 മേഖലകള്‍ക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികള്‍ക്ക് ഇത്രയും തുകയുടെ ആനുകൂല്യം നല്‍കുക.രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. വാഹന ഘടകഭാഗം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. ഇലക്ട്രോണക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് പിഎല്‍ഐ സ്‌കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു.