മുന്നേറ്റംതുടരുന്നു: സെന്‍സെക്‌സില്‍ 344 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ചരിത്രനേട്ടംതുടരുന്നു. തുടര്‍ച്ചയായി എട്ടമാത്തെ ദിവസമാണ് വിപണിയിലെ മുന്നേറ്റം.
സെന്‍സെക്‌സ് 344 പോയന്റ് ഉയര്‍ന്ന് 43,621ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12,735ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.