വിപണിയില്‍ കുതിപ്പ് തുടരുന്നു: നിഫ്റ്റി 12,750ന് മുകളില്‍: സെന്‍സെക്‌സ് 316 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു. ലോഹം, ഫാര്‍മ, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ നേട്ടമാണ് സൂചികകള്‍ക്ക് കരുത്തായത്. പൊതുമേഖല ബാങ്ക് സൂചിക നഷ്ടത്തിലായി. സെന്‍സെക്‌സ് 316.02 പോയന്റ് നേട്ടത്തില്‍ 43,593.67ലും നിഫ്റ്റി 118.10 പോയന്റ് ഉയര്‍ന്ന് 12,749.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1196 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇന്‍ഡസിന്റ് ബാങ്ക്, റിലയന്‍സ്, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.