ചെന്നൈ: അടിവസ്ത്രങ്ങള്‍, സോപ്, സുഗന്ധദ്രവ്യങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവയുടെ അശ്ലീലചുവയുള്ള പരസ്യങ്ങള്‍ മദ്രാസ് ഹൈകോടതി മധുര ഡിവിഷന് ബെഞ്ച് നിരോധിച്ചു. ഇവയുടെ പരസ്യങ്ങള്‍ ആഭാസവും അശ്ലീലം നിറഞ്ഞതുമാണെന പരാതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വിരുതുനഗര്‍ രാജപാളയം സ്വദേശി സഹദേവരാജയാണ് ഈ വിഷയത്തില്‍ പൊതു താല്പര്യ ഹരജി സമര്‍പിച്ചത്. ജസ്റ്റിസുമാരായ എന്‍. കൃപാകരന്‍, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിെന്റതാണ് ഉത്തരവ്. ഇത്തരം പരസ്യങ്ങള്‍ വിലക്കിയ കോടതി, രണ്ടാഴ്ചക്കകം വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വിവര സാേങ്കതിക സെക്രട്ടറി, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.