രാജ്യാന്തര ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഓണ്‍ലൈന്‍ വിപണിയെ ഞെട്ടിച്ചു. റെക്കോര്‍ഡ് കച്ചവടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.. ചൈനീസ് കമ്പനിയായ ആലിബാബ 24 മണിക്കൂര്‍ കച്ചവടത്തിലൂടെ സ്വന്തമാക്കിയത് 5600 കോടി ഡോളറാണ് (ഏകദേശം 416,716.44 കോടി രൂപ). ഒരു ദിവസം തന്നെ ഇത്രയും വരുമാനം നേടുന്നത് ഇ-കൊമേഴ്സ് കമ്പനികളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.
ആലിബാബയുടെ വാര്‍ഷിക ഷോപ്പിങ് ദിവസമായ നവംബര്‍ 11ന് ബുധനാഴ്ച പ്രത്യേക ഓഫര്‍ വില്പനയാണ് നടന്നത്. അന്നത്തെ ദിവസം 1 മിനിറ്റ് നേരത്തെ ഓഫര്‍ വില്പനയില് ആലിബാബ നേടിയത് 100 കോടി ഡോളറാണ്. ചൈനീസ് കമ്പനികളുടെ ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളാണ് പ്രധാനമായും വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷവും റെക്കോഡ് നേട്ടമാണ് കമ്പനിക്ക് വില്‍പ്പനയിലൂടെ ഉണ്ടായത്. ഇത്തവണ കൊറോണവൈറസ് കാരണം കച്ചവടം കൂടി.