ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ബ്രിട്ടന് താത്പര്യമേറുന്നു

ബ്രിട്ടീഷ് സ്ഥാപനങ്ങല്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താത്പര്യം കൂടുന്നു. കോവിഡ് ഭീഷണി രൂക്ഷമായിരുന്ന ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ പോലും ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തിയത് 14 കോടി പൗണ്ടിന്റെ(1378.24 കോടി രൂപ) നിക്ഷേപമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ് ഇന്‍ഡസ്ട്രി, ഇവൈ സ്റ്റെര്‍ലിങ് ആക്‌സസ് റിപ്പോര്‍ട്ടിലെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
2020 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ഇടപാട് 2400 കോടി പൗണ്ട് (2.36 ലക്ഷം കോടി രൂപ) ആണ്. ഒരു വര്‍ഷംകൊണ്ടു വ്യാപാരത്തില്‍ 12ശതമാനം വളര്‍ച്ചയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമം പരിഷ്‌കരിച്ചതും, നിക്ഷേപകര്‍ക്കുള്ള അനുമതിക്ക് ഏകജാലക സംവിധാനവും പ്രോത്സാഹന പദ്ധതികളും പരിഗണിക്കുന്നതും ബ്രിട്ടിഷ് കമ്പനികളെ
ഇന്ത്യയിലേക്കു കൂടുതലായി ആകര്‍ഷിക്കുകയാണെന്നു റിപ്പോര്‍ട്ട് പറയുന്നു.