ഓഹരിവിപണിയിലെ ഉയര്‍ച്ച സാമ്പത്തിക സ്ഥിരതയല്ല; രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ഓഹരിവിപണികളെല്ലാം വന്‍ മുന്നേറ്റത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ഓഹരിവിപണികള്‍ പൊളിയാതിരിക്കാനായി പണമൊഴുക്കും നടത്തുന്നുണ്ട്.
അതേസമയം രാജ്യം മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ പഠന റിപ്പോര്‍ട്ട്. മാന്ദ്യം ഇതിനോടകം ആരംഭിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ ജിഡിപി 8.6 ശതമാനം ചുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യമാണ് വരാനിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന് നല്‍കുന്ന മുന്നറിയിപ്പ്. 2016 മുതല്‍ മുരടിച്ചുനിന്നിരുന്ന ജിഡിപി 2021ല്‍ താഴേക്ക് വളരുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ പണത്തിന്റെ വിനിയോഗം കുറഞ്ഞത് നിരവധി തൊഴില്‍ നഷ്ടങ്ങള്‍ക്കും കാരണമാകും.
തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് പ്രതികൂല അവസ്ഥ സൃഷ്ടിക്കും. റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖലകള്‍ വന്‍ തകര്‍ച്ചയിലാണ്. നിര്‍മാണ മേഖലയിലെ പ്രതിസന്ധി ബാധിക്കുന്നത് ഏറ്റവും അടിത്തട്ടിലായിരിക്കും. ഇത് കാര്‍ഷിക രംഗത്തെ വിപണിയെ പ്രതിഫലിപ്പിക്കും. രാജ്യത്തെ ഉപഭോഗം പിടിച്ചുനിര്‍ത്തുന്നതും ക്രയവിക്രയും സുഗമമാക്കുന്നതും താഴേത്തട്ടിലേക്ക് പണമൊഴുക്ക് സംഭവിക്കുമ്പോഴാണ്.