മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചില്ല. സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തില്‍ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1117 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികള്‍ക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. എസ്ബിഐ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
ഗ്രാസിം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ശ്രീ സിമെന്റ്സ്, ഹിന്‍ഡാല്‍കോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മര്‍ദംനേരിട്ടത്