കൂടുതല്‍ തുറമുഖങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ കൊളംബോ, മ്യാന്‍മറിലെ യാങ്കൂണ്‍, ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. വിഴിഞ്ഞം തുറമുഖത്തെ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആയി വികസിപ്പിക്കാനും മറ്റു തുറമുഖങ്ങളിലെ ടെര്‍മിനലുകള്‍ ഏറ്റെടുത്തു ഫീഡര്‍ പോയിന്റുകളാക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
നിലവില്‍ ഇന്ത്യയിലേക്കുള്ള വമ്പന്‍ ചരക്കു കപ്പലുകളില്‍ (മദര്‍ ഷിപ്) മുക്കാല്‍ പങ്കും എത്തുന്നത് കൊളംബോ തുറമുഖത്തുനിന്നാണ്.
വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ ഇന്ത്യയിലേക്കുള്ള മദര്‍ഷിപ്പുകളെല്ലാം ഇവിടെയെത്തും.