ന്യൂഡല്‍ഹി: ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി പബ്ജി ഗെയിം ഇന്ത്യയില്‍ തിരിച്ചുവരുന്നു. ‘പബ്ജി മൊബൈല്‍ ഇന്ത്യ’ എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കുമെന്ന് പബ്ജി കോര്‍പ്പറേഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്പ്പറേഷന് പൂര്‍ണമായും
അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.
പുതിയ ഗെയിം പൂര്‍ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്പ്പറേഷന് പറയുന്നു. പുതിയ പബ്ജി അവതിരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്.
സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. പബ്ജി കോര്പ്പറേഷന് കൊറിയന്‍ കമ്പനിയാണെങ്കിലും ഇന്ത്യയിലെ
പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റായിരുന്നു.