വാട്‌സാപ് ഷോപ്പിങ് ബട്ടന്‍ അവതരിപ്പിച്ചു

കൊച്ചി: ഇ കൊമേഴ്‌സ് സേവനവുമായി വാട്‌സാപ് ഷോപ്പിങ് ബട്ടന്‍ അവതരിപ്പിച്ചു. ബിസിനസ് അക്കൗണ്ട് ആയി റജിസ്റ്റര്‍
റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് വാട്‌സാപ്പിലൂടെ ഇനി ഉപഭോക്താവിന് ഉല്‍പന്ന വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനാകും. ബിസിനസ് പ്രൊഫൈല്‍ അക്കൗണ്ടില്‍നിന്നുള്ള ചാറ്റ് ബോക്‌സില്‍ പേരിനു സമീപം മുകളില്‍ വലതു വശത്തു കാണുന്ന സ്റ്റോര്‍ ഫ്രണ്ട് ഐക്കണ്‍ സിലക്ട് ചെയ്താല്‍ മതി. ഉപഭോക്താവിന് കാറ്റലോഗ് കാണാനും വില്‍പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനുംകഴിയും.