സ്വര്‍ണവിലയില്‍ മാറ്റമില്ല


കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37760 രൂപയാണ്. ഗ്രാമിന് 4720 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബര്‍ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയര്‍ന്ന വില നവംബര്‍ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.35 ശതമാനം ഉയര്‍ന്ന് 50,339 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.38 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62,780 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.6 ശതമാനം അഥവാ 310 രൂപ കുറഞ്ഞിരുന്നു. വെള്ളി നിരക്ക് കിലോയ്ക്ക് 1 ശതമാനം അല്ലെങ്കില്‍ 600 രൂപ കുറഞ്ഞു.