ഇസാഫ് ബാങ്ക് : അറ്റാദായത്തില്‍ 41% വര്‍ധന


കൊച്ചി: സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന. ഇത് 130.42 കോടിയായി. 35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി.
നിക്ഷേപങ്ങള്‍ 35.38 ശതമാനം വര്‍ധിച്ച് 8208 കോടി രൂപയായി. വായ്പകള്‍ 34.70ശതമാനം വര്‍ധിച്ച് 7374 കോടി രൂപയിലെത്തി.
നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.76ശതമാനം നിരക്കില്‍ നിന്ന് 1.32 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.19 ശതമാനമാണ്