കോപ്പിറൈറ്റ് ലംഘനം: അമിത് ഷായുടെ ഫോട്ടോ ട്വിറ്റര്‍ നീക്കം ചെയ്തു

പകര്‍പ്പവകാശ ലംഘനമെന്ന പരാതിയെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ അക്കൗണ്ടില്‍നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ട്വിറ്റര്‍ നീക്കം ചെയ്തു. ഫോട്ടോഗ്രാഫറുടെ പരാതിയെതുടര്‍ന്നാണ് നീക്കം ചെയ്തത്.
അല്‍പസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടില്‍ തിരികെയെത്തി. ട്വിറ്ററിന്റെ ആഗോളനയങ്ങള്‍ക്കെതിരായതിനാലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടന്‍ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമായതായും ട്വിറ്റര്‍ വക്താവ് അറിയിച്ചു. ഫോട്ടോയുടെ മേല്‍ ഫോട്ടോഗ്രാഫറിനാണ് യഥാര്‍ഥാവകാശം എന്നാണ് ട്വിറ്ററിന്റെ മാനദണ്ഡം.