സൗജന്യ ഫോട്ടോ വീഡിയോ സ്റ്റോറേജ് സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. 2021 ജൂണ്‍ 1 ന് ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി നിലനിര്‍ത്തുമെന്നാണ് അറിയിപ്പ്. ഫോണ്‍ സ്റ്റോറേജ് കുറഞ്ഞ ഫോണിലും പരിധിയില്ലാതെ ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യാന്‍ ഗൂഗിള്‍ ഫോട്ടോകളിലൂടെ സാധ്യമായിരുന്നു.
സൗജന്യ സേവനം നിര്‍ത്തുന്നതോടൊപ്പം കുറഞ്ഞത് രണ്ട് വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളിലെ ഡേറ്റകളും ഡിലീറ്റ് ചെയ്തേക്കും.
അതേ സമയം ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ നിലവില്‍ ‘ഉയര്‍ന്ന നിലവാരത്തില്‍’ ചിത്രങ്ങള്‍ സംഭരിക്കുകയാണെങ്കില്‍, പുതിയ പോളിസി ബാധിക്കില്ല. ഉയര്‍ന്ന നിലവാരത്തില്‍ അപ്ലോഡുചെയ്ത
ഫോട്ടോകളും വീഡിയോകളും 2021 ജൂണ്‍ 1 ന് ശേഷവും ഈ മാറ്റത്തില്‍ നിന്ന് ഒഴിവാക്കപ്പെടും.’ 15 ജിബിയില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍, ഗൂഗിള്‍ വണ്‍ പദ്ധതികള്‍ ഉപയോഗിക്കാം. ഇതിനു വേണ്ടി 100 ജിബി സ്റ്റോറേജിനും അധിക ആനുകൂല്യങ്ങള്‍ക്കും പ്രതിമാസം 1.99 യുഎസ് ഡോളര്‍ ആണ് ഗൂഗിളിന് നല്‍കേണ്ടത്.