നസ്രിയ തെലുങ്കിലേക്ക്

നസ്രിയ നസീം തെലുങ്കിലേയ്ക്ക് ചുവടുവെക്കുന്നു. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.
റൊമാന്റിക് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.
മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍
അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ എത്തുന്നത്. തമിഴില്‍ അറ്റ്‌ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.