പര്‍പ്പിള്‍ പിങ്ക് വജ്രം വിറ്റു 217 കോടി രൂപക്ക്

‘സ്പിരിറ്റ് ഓഫ് റോസ്’ എന്നറിയപ്പെടുന്ന അത്യപൂര്‍വമായ പര്‍പ്പിള്‍ പിങ്ക് വജ്രം ലേലത്തില്‍ വിറ്റു. 26 മില്യണ്‍ സ്വിസ് ഫ്രാങ്കിന്. അതായത് ഏകദേശം 217 കോടി രൂപയിലധികം വിലയ്ക്ക്. ഒരു വജ്രലേലത്തില്‍ ലഭിക്കുന്ന റെക്കോര്‍ഡ് വിലയാണിതെന്ന് രത്‌ന വിദഗ്ധര്‍ പറയുന്നു.
2017 ല്‍ റഷ്യയിലെ അല്‍റോസയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍ നിന്നാണ് ഈ രത്‌നം ലഭിച്ചത്. 14.83 കാരറ്റാണ്. റഷ്യയില്‍ കണ്ടതില്‍വെച്ച് ഏറ്റവും വലുപ്പമുള്ള രത്‌നമാണിത്. വ്യാഴാഴ്ച ജനീവയില്‍ നടന്ന ലേലത്തിലാണ് റെക്കോര്‍ഡ് തുകക്ക് വിറ്റു പോയത്. 16 മില്ല്യണ്‍ സ്വസ് ഫ്രാങ്കിന് തുടങ്ങിയ ലേലം 21 മില്യണില്‍ ആണ് അവസാനിച്ചത്. കമ്മീഷനും കൂടി ചേര്‍ത്ത് 26 മില്യണ്‍ സ്വിസ് ഫ്രാങ്ക്. ഇത്രയും വിലയ്ക്ക് രത്‌നം സ്വന്തമാക്കിയ വ്യക്തി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.