പവന് വില 37960 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന് വെള്ളിയാഴ്ച നേരിയ വിലവര്‍ധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,876.92 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ദേശീയ വിപണിയില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.07ശതമാനം ഉയര്‍ന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.