സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം 165.08 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. വരുമാനത്തിലും കാര്യായ ഇടിവുണ്ടായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 5,449 കോടി രൂപ വിറ്റുവരവ് നേടിയപ്പോള്‍ ഈവര്‍ഷം അത് 1,424 കോടിയായി കുറഞ്ഞു. കോവിഡ് വ്യാപനംമൂലമാണ് ബിസിനസില്‍ കനത്ത തിരിച്ചടിയുണ്ടായതെന്ന് കമ്പനി വ്യക്തമാക്കി.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസുകള്‍ റിലയന്‍സ് റീട്ടെയിലിന് കൈമാറാനുള്ള ശ്രമം ആമസോണ്‍ അന്തര്‍ദേശീയ ആര്ബിട്രേഷന് സെന്ററില്‍ ഹര്‍ജി നല്‍കിയതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.