മലയാളി സംരംഭം ഫ്രഷ് ടു ഹോം ഉള്‍പ്പെടെ നാലു കമ്പനികളില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് 253 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. കരയിലും കടലിലും ബഹിരാകാശത്തും കൃഷിക്കുള്ള നൂതന സാധ്യതകള്‍
വികസിപ്പിക്കുന്നതിനാണു കരാര്‍. പ്യൂവര്‍ ഹാര്‍വെസ്റ്റ് സ്മാര്‍ട് ഫാംസ്, പ്യൂവര്‍ ഹാര്‍വെസ്റ്റ്, നാനോ റാക്സ് എന്നിവയാണ് മറ്റു കമ്പനികള്‍. അബുദാബി സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാന്‍-21ല്‍ ഉള്‍പ്പെടുത്തിയാണിത്.
മത്സ്യകൃഷി വികസനമാണ് ഫ്രഷ് ടു ഹോം യുഎഇയില്‍ നടപ്പാക്കുകയെന്ന് സഹസ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ പറഞ്ഞു.