മലിന ജല സംസ്‌കരണം, ആരോഗ്യം: പദ്ധതികള്‍ക്ക് 8100 കോടി

ന്യൂഡല്‍ഹി: മലിന ജല സംസ്‌കരണം, ജലവിതരണം, ഘര മാലിന്യ മാനേജ്‌മെന്റ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കായി 2024-25വരെ 8,100 കോടി രൂപ വകയിരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. മൊത്തം പദ്ധതിച്ചെലവിന്റെ 30 ശതമാനമാണ്
കേന്ദ്രം നല്‍കുക, 30 ശതമാനം സംസ്ഥാനം അല്ലെങ്കില്‍ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയം നല്‍കും; ബാക്കി 40 ശതമാനം തുകയാണ്
സ്വകാര്യ പങ്കാളി ചെലവാക്കേണ്ടത്. ചെലവാക്കുന്ന തുകയെങ്കിലും മുഴുവനായും തിരിച്ചുകിട്ടുന്ന പദ്ധതികള്‍ക്കാവും സഹായം.
സാമൂഹിക മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് ആദ്യ 5 വര്‍ഷം മൂലധനച്ചെലവിന്റെ 80 ശതമാനവും നടത്തിപ്പ്, അറ്റകുറ്റപ്പണി ചെലവുകളുടെ 50 ശതമാനവും കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നല്‍കും.