സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 85.81 പോയന്റ് ഉയര്‍ന്ന് 43,443ലും നിഫ്റ്റി 29.20 പോയന്റ് നേട്ടത്തില്‍ 12,720ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സംവത് 2076ല്‍ സെന്‍സെക്‌സ് 11ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇയിലെ 1597 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1066 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക്, ഐടി, വാഹന സൂചികകളാണ് നേട്ടമുണ്ടാക്കിയത്.
ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഡിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ഐഒസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്