സെന്‍സെക്‌സില്‍ 257 പോയന്റ് നഷ്ടം: നിഫ്റ്റി 12650ന് താഴെ


മുംബൈ: ഓഹരി വിപണിയില്‍ രണ്ടാംദിവസവും നഷ്ടം. സെന്‍സെക്‌സ് 257 പോയന്റ് നഷ്ടത്തില്‍ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621 ലുാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 479 ഓഹരികള്‍ നഷ്ടത്തിലുമാണ്. 63 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ബാങ്ക്, ലോഹ സൂചികകള്‍ ഒരുശതമാനത്തോളം താഴെയെത്തി. ടൈറ്റാന്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.