കയറ്റുമതി ഒക്ടോബറില്‍ 5.12 ശതമാനം ഇടിഞ്ഞു

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഒക്ടോബറില്‍ 5.12 ശതമാനം ഇടിഞ്ഞു. 24.89 ബില്യണ്‍ ഡോളറിനാണ് ഒക്ടോബറിലെ കയറ്റുമതി. കൊവിഡ് പ്രതിസന്ധിക്കിടെ സെപ്റ്റംബറില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിങ് സാധനങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുറവാണ് തിരിച്ചടിക്ക് കാരണം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം ഇടിഞ്ഞു. കശുവണ്ടി 21.57 ശതമാനം, ആഭരണങ്ങള്‍ 21.27 ശതമാനം, ലെതര്‍ 16.67 ശതമാനം, ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ 9.4 ശതമാനം, സമുദ്രോല്‍പ്പന്നങ്ങള്‍ എട്ട് ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയ ഇടിവ്